സാര്‍ക്ക് മുന്നേറ്റത്തിന് ഐക്യമില്ലായ്മ തടസ്സം: പ്രധാനമന്ത്രി

Posted on: November 26, 2014 2:59 pm | Last updated: November 26, 2014 at 11:59 pm

modiകാത്മണ്ഡു: അഭിപ്രായ ഐക്യമില്ലായ്മ സാര്‍ക്ക് രാജ്യങ്ങളുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ ആഗ്രഹിച്ച വേഗത്തില്‍ മുന്നോട്ട് കുതിക്കാന്‍ സാര്‍ക്കിന് കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു. സാര്‍ക്ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തേണ്ട സമയമാണിത്. ജനാധിപത്യത്തിലൂടെ വളരുന്ന രാജ്യങ്ങളാണ് നമ്മുടേത്. നല്ല അയല്‍ക്കാരാകുന്നതിലൂടെ ആഗോള തലത്തില്‍ പല നേട്ടങ്ങളും കരസ്ഥമാക്കാന്‍ കഴിയും. ഇന്ത്യ ബംഗ്ലാദേശുമായും നേപ്പാളുമായും വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുപോലെ എല്ലാ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും നരേന്ദ്രമോദി പറഞ്ഞു.