Connect with us

Ongoing News

ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സംവരണാനുകൂല്യങ്ങള്‍ ആവശ്യം: പ്രൊഫ. ഫരീദ അബദുല്ല ഖാന്‍

Published

|

Last Updated

തിരുവനന്തപുരം: മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ കേസുകള്‍ അന്വേഷിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്നും ഇക്കാര്യത്തില്‍ ക്രിയാത്മകമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പ്രൊഫ. ഫരീദ അബ്ദുല്ല ഖാന്‍.
പല കേസുകളിലും മൗലികാവകാശങ്ങള്‍ പോലും ഹനിക്കപ്പെടുകയാണ്. അനാഥാലയങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍പോലും വസ്തുതകള്‍ ശരിയായി അന്വേഷിച്ചല്ല കേസെടുത്തതെന്നാണ് താന്‍ മനസ്സിലാക്കുന്നത്.
ഇക്കാര്യത്തില്‍ കൃത്യമായ പരിശോധനകള്‍ നടന്നിരുന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്താനും ന്യൂനപക്ഷങ്ങളുടെ സാമൂഹിക നിലവാരം പരിശോധിക്കാനുമായി കേരളത്തിലെത്തിയ ഇവര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ന് എറണാകുളത്തും തുടര്‍ന്ന് വയനാട് ജില്ലയിലും, പിന്നീട് ലക്ഷദ്വീപിലും ഇവര്‍ സന്ദര്‍ശനം നടത്തും.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ജീവനക്കാരുടെ കുറവുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി പറഞ്ഞു.

---- facebook comment plugin here -----

Latest