വി എസുമായി അഭിപ്രായഭിന്നതയില്ല

Posted on: November 17, 2014 12:52 am | Last updated: November 17, 2014 at 9:55 am

vs and pinarayiതിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ സി പി എം നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി അഭിപ്രായവ്യത്യാസമില്ലെന്നും പിണറായി വിജയന്‍. കെ എം മാണിയെ കൂടെക്കൂട്ടുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. എവിടെയോ നില്‍ക്കുന്ന ആളെ നോക്കി ഇങ്ങോട്ടു വരുമോ എന്ന് ശങ്കിക്കേണ്ട ആവശ്യവുമില്ല. ഇതിനെക്കുറിച്ച് ആരും ഒന്നുമറിയിച്ചിട്ടില്ല. സര്‍ക്കാരിനെ താഴെയിറക്കാന്‍ പാര്‍ലമെന്ററി ഉപജാപത്തില്‍ സി പി എം ഏര്‍പ്പെടില്ല. എന്നാല്‍, സര്‍ക്കാര്‍ വീഴുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ ആലോചിക്കാം. ബാര്‍കോഴ വിവാദത്തില്‍ നടത്തേണ്ട പ്രക്ഷോഭങ്ങളെക്കുറിച്ച് ഇന്നത്തെ എല്‍ ഡി എഫ് യോഗം ചര്‍ച്ച ചെയ്യും. കെ എം മാണി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഒഴിച്ചുകൂടാനാവില്ല. അത്രത്തോളം ഗൗരവതരമായ ആരോപണമാണ് മാണിക്കു നേരെയുളളത്. എന്‍ സി പി മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാരിനെ പിന്തുണക്കുന്നതില്‍ പ്രത്യേക ആശങ്കയൊന്നുമില്ല. കേരളഘടകം എല്‍ ഡി എഫിന്റെ ഭാഗമായി തന്നെയാണ് ഉറച്ചുനില്‍ക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.