Connect with us

Gulf

എ ഡി ഡി സി ഓഫീസ് പരിസ്ഥിതി സൗഹൃദമാവും

Published

|

Last Updated

അബുദാബി: അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എ ഡി ഡി സി) സുസ്ഥിര ഓഫീസ് നടപടിക്രമം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി എമിറേറ്റ്‌സ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് ഏകദിന പഠന ശില്‍പശാല ഒരുക്കി.
പരിസ്ഥിതിക്ക് ഹാനികരമാവാത്ത തരത്തില്‍ ജോലി സ്ഥലം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചാണ് ശില്‍പശാലയില്‍ പരിശീലനം ഒരുക്കിയത്.
മികച്ച പരിസ്ഥിതി സൗഹൃദ പരിപാടികള്‍ സ്വീകരിക്കുന്നതില്‍ എ ഡി ഡി സി ഏറെ താത്പര്യ പൂര്‍വമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും പ്രകൃതി വിഭവങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിനും കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാനും കമ്പനി പ്രതിജ്ഞാബന്ധമാണെന്നും എ ഡി ഡി സി ആക്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ സഈദ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു.
എ ഡി ഡി സി ഓഫീസുകളിലെ വെള്ളം വൈദ്യുതി ഉപഭോഗം കുറക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ചും കടലാസുകള്‍ക്ക് പകരം ഇലക്‌ട്രോണിക് പതിപ്പുകള്‍ സ്വീകരിച്ചും കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകും. പഴയ റിക്കോര്‍ഡുകള്‍ സുരക്ഷിതമായും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ നശിപ്പിച്ചു കളയുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങള്‍ക്കിടയില്‍ വെള്ളം, വൈദ്യുതി ഉപഭോഗം കുറക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങളെ കുറിച്ചും എ ഡി ഡി സി ബോധവത്കരണം നടത്തുന്നുണ്ട്. അബുദാബി എമിറേറ്റ് ഇവയുടെ ഉപഭോഗത്തില്‍ ലോകത്തില്‍ തന്നെ മുന്നില്‍ നില്‍ക്കുകയാണ്.

---- facebook comment plugin here -----

Latest