Connect with us

Malappuram

മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാനയുടെ ജഡം പാറക്കെട്ടില്‍

Published

|

Last Updated

കാളികാവ്: കല്ലാമൂല ചിങ്കക്കല്ല് പുഴയില്‍ ഒന്നര വയസ് പ്രായം തോന്നിക്കുന്ന പിടിയാനക്കുട്ടിയുടെ ജഡം കണ്ടെത്തി. നെല്ലിക്കര മലവാരത്തില്‍ ഞായറാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍പെട്ടാണ് അപകടം സംഭവിച്ചതാണെന്നാണ് നിഗമനം. ചിങ്കക്കല്ലിന് സമീപത്തെ പുഴയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു ജഡം.
രണ്ട് കാലുകളും പാറക്കെട്ടില്‍ കുടുങ്ങിയിരുന്നു. ചിങ്കക്കല്ല് ആദിവാസി കോളനിയിലെ യുവാക്കളാണ് കാട്ടാനയുടെ ജഡം കണ്ടത്. കാളികാവ് ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സി അജയന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ, ടി കെ രാജേഷ്, കെ സതീഷ്‌കുമാര്‍, സായി ചന്ദ്രന്‍, എ ഗിരീഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചോക്കാട് വെറ്ററിനറി ഡോക്ടര്‍ കെ അന്‍വര്‍ കാട്ടാനുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. രാത്രി ഒമ്പത് മണിയോടെ വനത്തിനുള്ളില്‍ സംസ്‌കരിച്ചു.

---- facebook comment plugin here -----

Latest