Connect with us

Gulf

അജ്മാനില്‍ വിദ്യാര്‍ഥികളുടെ ഹരിതവത്കരണം

Published

|

Last Updated

അജ്മാന്‍: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഹരിതവത്കരണം തുടങ്ങി. വിദ്യാര്‍ഥികളാണ് ചെടി നട്ടുപിടിപ്പിക്കുന്നത്. ഇത്തവണ 3,000 പപ്പായയും മറ്റു പച്ചക്കറികളും നട്ടുപിടിപ്പിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീതമാധുരി പറഞ്ഞു. കീടനാശിനി ഉപയോഗിക്കാത്ത ജൈവകൃഷിയാണ് പരീക്ഷിക്കുന്നത്. അല്‍ ഐന്‍ അല്‍ ഖാലി ഫാമിലെ വിജയന്‍ ചെല്ലപ്പന്റെ പിന്തുണ തേടും.
നാലു വര്‍ഷം മുമ്പ് കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിയായ സഹല്‍ ബിന്‍ ശംസുവാണ് വിദ്യാലയ പരിസരത്ത് ഹരിതവത്കരണം തുടങ്ങിയത്. തക്കാളി, കോളിഫ്‌ളവര്‍, വെണ്ടക്ക എന്നിവ കൃഷി ചെയ്തു വരുന്നു.

---- facebook comment plugin here -----

Latest