Connect with us

Gulf

ആര്‍ എസ് സി ബര്‍ ദുബൈ സെക്ടര്‍ സാഹിത്യോത്സവ്

Published

|

Last Updated

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ബര്‍ദുബൈ സെക്ടര്‍ സാഹിത്യോത്സവില്‍ 191 പോയിന്റുകള്‍ നേടി അല്‍ റഫ യൂണിറ്റ് കിരീടം നേടി. കറാമ, സത്‌വ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അല്‍ റഫ യൂണിറ്റിലെ മുസ്തഫ ബുഖാരിയാണ് കലാ പ്രതിഭ. ഉദ്ഘാടന സെഷനില്‍ മനോഫര്‍ വള്ളക്കടവ് അധ്യക്ഷത വഹിച്ചു. മുഹ്‌യുദ്ദീന്‍കുട്ടി സഖാഫി പുകയൂര്‍ ഉല്‍ഘാടനം ചെയ്തു. സമാപനത്തോടനുബന്ദിച്ചു സംഘടിപിച്ച ജേതാക്കള്‍ക്കുള്ള ട്രോഫി ഡോ. ആരിഫ് സമ്മാനിച്ചു. മുസ്തഫ ദാരിമി വിളയൂര്‍, താജുദ്ദീന്‍ വെളിമുക്ക്, ഷാഹുല്‍ ഹമീദ് കൈപമംഗലം, ഇസ്മായീല്‍ നെച്ചിക്കുണ്ട് സംബന്ദിച്ചു.

---- facebook comment plugin here -----

Latest