Connect with us

Palakkad

റോഡ് ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

Published

|

Last Updated

കുണ്ടൂര്‍ക്കുന്ന്: കൊടക്കാട് ആമേംകുന്ന്-വടശ്ശേരിപുരം റോഡ് ബന്ധിപ്പിച്ച് ഭീമനാട്ടേക്കും കോട്ടോപ്പാടം, അലനല്ലൂര്‍ ഭാഗങ്ങളിലേക്കമുള്ള ഗതാഗത സൗകര്യം സുഗമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കൊടക്കാട് നിന്നും ഭീമനാടേക്ക് രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആമേംകുന്ന്-വടശ്ശേരിപുരം റോഡ് വഴി എത്താന്‍ കഴിയുമെന്നിരിക്കേ നിലവില്‍ അഞ്ച് കിലോമീറ്റര്‍ യാത്രചെയ്താണ് ഭീമനാട്ടേക്ക് എത്തുന്നത്.
ആമേംകുന്ന്-വടശ്ശേരിപുരം റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ 500 കിലോമീറ്റര്‍ ദൂരം റോഡ് ദൂരം നന്നാക്കിയാല്‍ മതിയെന്നിരിക്കേയാണ് ഈ യാത്രാദുരിതം. മഴക്കാലത്ത് ഇവിടത്തെ തോട് നിറഞ്ഞ് ഒഴുകിയാല്‍ കാല്‍നടയാത്രപോലും ദുസ്സഹമാകും. പ്രദേശത്തെ റോഡരികിലെ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുനല്‍കാമെന്നറിയിച്ചിട്ടും റോഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് പാലം നിര്‍മ്മിച്ച് യാത്ര സുഗമമാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ല. ഇരുറോഡുകളും തമ്മില്‍ ബന്ധിപ്പിച്ചാല്‍ നല്ലൊരു ബൈപ്പാസ് റോഡ് ഉണ്ടാക്കാമെന്നിരിക്കേ റോഡുകള്‍ ബന്ധിപ്പിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

---- facebook comment plugin here -----

Latest