Connect with us

Malappuram

കുണ്ടൂര്‍ ഉസ്താദ് ഒമ്പതാം ഉറൂസ് : 1001 അംഗ സ്വാഗതസംഘമായി

Published

|

Last Updated

തിരൂരങ്ങാടി: ഡിസംബര്‍ 22 മുതല്‍ 25 വരെ കുണ്ടൂര്‍ ഗൗസിയ്യയില്‍ നടക്കുന്ന ഒമ്പതാം ഉറൂസ് മുബാറകിന് 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യയുടെ അധ്യക്ഷതയില്‍ നടന്ന സ്വാഗതസംഘം രൂപവത്കരണ സമ്മേളനം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അലി ബാഖവി ആറ്റുപുറം, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് ബാഖിര്‍ ശിഹാബ്, കെ പി എസ് തങ്ങള്‍ കരിപ്പോള്‍, സയ്യിദ് ശാഹുല്‍ഹമീദ് ജിഫ്‌രി, ബാവ ഹാജി കുണ്ടൂര്‍, എന്‍ പി ലതീഫ് ഹാജി, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ഇ മുഹമ്മദലി സഖാഫി, ഗ്രാമപഞ്ചായത്ത് അംഗം നീലങ്ങത്ത് അബ്ദുസ്സലാം സംബന്ധിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍(ചെയര്‍.), പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബൂഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അലി ബാഖവി ആറ്റുപുറം, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ് മുഹമ്മദ് പറവൂര്‍ (വൈസ് ചെയര്‍.), ബശീര്‍ ഫൈസി വെണ്ണക്കോട് (കണ്‍.), എന്‍ വി അബ്ദുര്‍റസാഖ് സഖാഫി (വര്‍ക്കിംഗ് കണ്‍.), പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എം മുഹമ്മദ് സ്വാദിഖ്, പികെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, വി ടി ഹമീദ് ഹാജി, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, തറയിട്ടാല്‍ ഹസന്‍ സഖാഫി, നാസര്‍ ഹാജി ഓമച്ചപ്പുഴ (ജോ. കണ്‍.), എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി (ട്രഷ.)

Latest