കിണര്‍ അപകടാവസ്ഥയില്‍

Posted on: September 27, 2014 9:03 am | Last updated: September 27, 2014 at 9:03 am
SHARE

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ പുല്ലങ്കോട് ചളിവാരി കോളനിയിലെ പഞ്ചായത്ത് കിണര്‍ അപകടാവസ്ഥയില്‍.
കിണറിന്റെ തൂണുകള്‍ പൊട്ടി നില്‍ക്കുന്നതിന് പുറമെ പടവിന് ചുറ്റുപാട് തള്ളിയ നിലയിലാണ്. കിണറിന് സമീപത്ത് കൂടി നടക്കുന്നത് പോലും ദുരന്തങ്ങള്‍ക്ക് കാരണമാകും. കിണറിന്റെ സൈഡ് പല ഭാഗത്തും ഇടിഞ്ഞിട്ടുണ്ട്. കിണര്‍ നിര്‍മിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തൂണുകള്‍ തകര്‍ന്നിരുന്നു.
രണ്ടാമത് നിര്‍മിച്ച തൂണുകളാണ് വീണ്ടും തകര്‍ന്നിരിക്കുന്നത്. കോളനിയിലെ കുഴല്‍കിണറും ഉപയോഗ ശൂന്യമായിരിക്കുകയാണ്. മാസങ്ങളായി കേട് വന്ന് നശിച്ച കുഴല്‍കിണര്‍ റിപ്പെയര്‍ ചെയ്യാന്‍ നടപടി എടുത്തിട്ടില്ല. പുല്ലങ്കോട് എസ്‌റ്റേറ്റിലൂടെ ഒഴുകുന്ന കാട്ടു ചോലകളാണ് കോളനിക്കാര്‍ക്ക് ആകെയുള്ള ആശ്രയം. മഴ കുറഞ്ഞതോടെ ചോലകളും വറ്റിത്തുടങ്ങിയിട്ടുണ്ട്. കോളനിക്കാര്‍ കടുത്ത കുടിവെള്ള ക്ഷാമ മാണ് നേരിടുന്നത്.