ബി പി എല്‍ കാര്‍ഡിന് ഒരു രൂപക്ക് 23 കിലോ അരി

Posted on: September 6, 2014 8:59 am | Last updated: September 6, 2014 at 8:59 am
SHARE

riceമലപ്പുറം: ജില്ലയിലെ ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് ഈമാസം 23 കി.ഗ്രാം അരി ഒരു രൂപ നിരക്കിലും അഞ്ച് കി.ഗ്രാം ഗോതമ്പ് രണ്ട് രൂപ നിരക്കിലും ലഭിക്കും. എ പി എല്‍ കാര്‍ഡുടമകള്‍ക്ക് ഒമ്പത് കി.ഗ്രാം അരി 8.90 രൂപ നിരക്കിലും ഒരു കി.ഗ്രാം ഗോതമ്പ് 6.70 രൂപാ നിരക്കിലും ലഭിക്കും. എ പി എല്‍ സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് 9.50 കി.ഗ്രാം അരി രണ്ട് രൂപ നിരക്കിലും ഒരു കി.ഗ്രാം ഗോതമ്പ് 6.70 രൂപ നിരക്കിലും ലഭിക്കും. എ എ വൈ കാര്‍ഡുടമകള്‍ക്ക് 35 കി.ഗ്രാം അരി ഒരു രൂപ നിരക്കില്‍ ലഭിക്കും. അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് 10 കി.ഗ്രാം അരി സൗജന്യമായി ലഭിക്കും. വൈദ്യുതീകരിച്ച വീടുടമകള്‍ക്ക് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീട്ടുടമകള്‍ക്ക് നാല് ലിറ്ററും മണ്ണെണ്ണ 17 രൂപ നിരക്കിലും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.