ഫിലിപ്പൈന്‍ ബാലന് കൊച്ചിയില്‍ സൗജന്യ ശസ്ത്രക്രിയ

Posted on: August 21, 2014 8:27 pm | Last updated: August 21, 2014 at 8:27 pm

philippain

ദുബൈ: ദുബൈയിലുള്ള ഫിലിപ്പൈന്‍ ദമ്പതികളുടെ മകന്‍ ഗില്‍മെര്‍സദിന് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരമായി. ശ്വാസകോശത്തിലേക്ക് മതിയായ തോതില്‍ രക്തം എത്തുന്നില്ലെന്നതായിരുന്നു പ്രശ്‌നം. ഇത് ജീവന്‍ അപകടത്തിലാക്കുമെന്ന് കണ്ട് ഡി എം ഹെല്‍ത്ത് കെയറിന്റെ ‘സാന്ത്വന സ്പര്‍ശം, ചെറു ഹൃദയങ്ങള്‍ക്ക്’ എന്ന സൗജന്യ ചികിത്സാ പദ്ധതി മുഖേനയായിരുന്നു ശസ്ത്രക്രിയ. മാതാപിതാക്കള്‍ക്കൊപ്പം മലയാളി നഴ്‌സിനെക്കൂടി ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഡി എം ഹെല്‍ത്ത് കെയര്‍ അയച്ചിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.