Connect with us

Gulf

മേജര്‍ ജനറലായി സ്ഥാനക്കയറ്റം

Published

|

Last Updated

ദുബൈ: താമസ കുടിയേറ്റ വകുപ്പ് ഉപമോധാവിക്ക് മേജര്‍ ജനറല്‍ പദവിലഭിച്ചു. ഇനി മുതല്‍ മേജര്‍ ജനറല്‍ ഉബൈദ് അഹമ്മദ് സാഹിദ് ബിന്‍ സുറൂര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുക. ഗവന്‍മെന്റ് ഓഫീസര്‍മാരില്‍ വളരെ കഴിവും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥനാണ് സുറൂര്‍. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം ദുബൈ എമിഗ്രേഷന്‍ തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയാണ് പരസ്യപെടുത്തിയത്. കഴിവുള്ള യുവ ഓഫീസര്‍മാര്‍ക്ക് ഇത്തരത്തില്‍ അര്‍ഹിച്ച റാങ്ക് അംഗികാരം നല്‍കിയ ദുബൈ ഭരണാധികാരിക്ക് അല്‍ മര്‍റി കടപ്പാട് രേഖപ്പെടുത്തി. മുമ്പ് ദുബൈ പോലീസിലാണ് സുറൂര്‍ ജോലി ചെയിതിരുന്നത്. 2007 ജനുവരി മുതലാണ് താമസ കുടിയേറ്റ വകുപ്പിന്റെ ഉപമേധാവിയി സ്ഥാനം ഏല്‍ക്കുന്നത്. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിക്കൊപ്പം ദുബൈ എമിഗ്രേഷനെ ഗവന്‍മെന്റ് സ്ഥപനങ്ങളില്‍ നിന്ന് മികവുറ്റതാക്കാന്‍ പ്രവര്‍ത്തിച്ചു. കൂടുതല്‍ ശ്രന്ധയോടെ വീണ്ടും രാജ്യത്തെ സേവിക്കുമെന്ന് പദവി ലഭിച്ചതിനോട് പ്രതകിരിച്ച് മേജര്‍ ജനറല്‍ ഒബൈദ് അഹമ്മദ് സാഹിദ് ബിന്‍ സുറൂര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest