Connect with us

National

ജസീക്കാ ലാല്‍ വധം: മനു ശര്‍മക്ക് പരോള്‍ അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമുഖ മോഡലായിരുന്ന ജസീക്കാ ലാലിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മനു ശര്‍മ എന്ന സിദ്ധാര്‍ഥ് വാസിഷ്ഠിന് ഡല്‍ഹി ഹൈക്കോടതി 15 ദിവസത്തെ പരോള്‍ അനുവദിച്ചു. പോസ്റ്റ് ഗ്രാജ്വേഷന്‍ പരീക്ഷ എഴുതാന്‍ വേണ്ടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സുനിതാ ഗുപ്ത ഉള്‍പ്പെട്ട അവധിക്കാല ബഞ്ചാണ് 36 കാരനായ ശര്‍മക്ക് 50,000രൂപ കോടതിയില്‍ കെട്ടിവെക്കണമെന്ന നിബന്ധനയോടെ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയത്. ഇതോടൊപ്പം ജാമ്യക്കാലാവധിയില്‍ തലസ്ഥാനഗരി വിട്ട് പുറത്തുപോകരുതെന്നും കോടതി പ്രതിയോട് നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ജസീക്കയുടെ വസതിയുടെ പരിസരങ്ങളിലേക്ക് പോകാനോ ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനോ ശ്രമിക്കരുതെന്നും പ്രതിയോട് കോടതി ആവശ്യപ്പെട്ടു.
ഈ മാസം 19 മുതല്‍ 24 വരെയാണ് പരീക്ഷ നടക്കുന്നത്. ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കിയിരിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സില്‍ നിന്നാണ് അദ്ദേഹം പി ജി ചെയ്യുന്നത്.

---- facebook comment plugin here -----

Latest