Connect with us

International

ഉക്രൈനില്‍ വിമതര്‍ സൈനിക വിമാനം വെടിവെച്ചിട്ടു: 49 മരണം

Published

|

Last Updated

downloadകീവ്: പടിഞ്ഞാറന്‍ ഉക്രൈനില്‍ റഷ്യന്‍ അനുകൂല വിമതര്‍ സൈനിക വിമാനം വെടിവെച്ചിട്ടതിന് തിരിച്ചടിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പ്രൊഷെങ്കോ. ആക്രമണത്തില്‍ വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് 49 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹൃദയശൂന്യമായ ഈ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ശിക്ഷയേറ്റുവാങ്ങേണ്ടി വരുമെന്നും പ്രൊഷെങ്കോ പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട് പ്രസിഡന്റ്. ലുഹാന്‍സ്‌ക് നഗരത്തിന് മുകളില്‍ ചരക്ക് വിമാനത്തെ വിമാനവേധ തോക്ക് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. സൈനികരെയും യുദ്ധോപകരണങ്ങളുമായി വന്ന വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെയാണ് ആക്രമണം. പടിഞ്ഞാറന്‍ ഉക്രൈനില്‍ വിമതരെ നേരിടാനുള്ള നടപടിക്കിടെ ഒറ്റയടിക്ക് സര്‍ക്കാര്‍ സൈന്യത്തിന് ഇത്രയധികം ജീവഹാനി സംഭവിക്കുന്നത് ഇതാദ്യമാണ്.

ഉഗ്രശേഷിയുള്ള യന്ത്രത്തോക്കുപയോഗിച്ചാണ് തീവ്രവാദികള്‍ ചതിയിലൂടെ ഉക്രൈന്‍ വ്യോമസേനയുടെ ഇല്യുഷിന്‍- 76 വിമാനം തകര്‍ത്തതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ആക്രമണത്തില്‍ ഒമ്പത് വിമാനജീവനക്കാരും 40 സൈനികരുമാണ് കൊല്ലപ്പെട്ടത്. വിമാനം വിമതര്‍ എങ്ങനെയാണ് തകര്‍ത്തതെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് സൈനിക വക്താവ് വഌഡിസല്‍വ് സെല്‍സ്‌നോവ് പറഞ്ഞു. മിസൈല്‍ ഉപയോഗിച്ചുള്ള മൂന്ന് സ്റ്റിംഗര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക സൂചനകളെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന് ഒറ്റയടിക്ക് ഇത്രയധികം നഷ്ടം സംഭവിച്ചത് പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റ്‌പ്രൊഷെങ്കോക്ക് മേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമ്മര്‍ദം വര്‍ധിപ്പിക്കും.

---- facebook comment plugin here -----

Latest