National
രാഷ്ട്രീയനേതാക്കളുടെ ചിത്രമുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് കര്‍ശനമായ മാര്‍ഗരേഖ കൊണ്ടുവരുന്നതിന് സുപ്രിം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. ആര്‍ കെ മാധവ മോനോന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ടി കെ വിശ്വനാഥന്‍, രഞ്ജിത് കുമാര്‍ എന്നിവര്‍ അംഗങ്ങളാണ്. രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള പരസ്യങ്ങള്‍ക്ക് സുപ്രീം കോടതി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് നിര്‍ദേശിച്ചത്. തിഞ്ഞെടുപ്പ് കാലത്തും നേതാക്കളുടെ പിറന്നാള്‍ വേളയിലും കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന പൊതുതാത്പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ ബഞ്ചിന്റെ വിധി. കോമണകോസ്, പൊതുതാത്പര്യ ഹരജി കേന്ദ്രം എന്നീ സംഘടനകളാണ് ഹരജി നല്‍കിയത്.







