യു ഡി എഫ് 15 സീറ്റില്‍ വിജയിക്കും: കെ പി എ മജീദ്

Posted on: April 21, 2014 4:31 pm | Last updated: April 21, 2014 at 5:26 pm

majeedകോഴിക്കോട്: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ യു ഡി എഫിന് 15 സീറ്റില്‍ വിജയിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കോഴിക്കോട്ട് ലീഗിന്റെ നേതൃ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മജീദ്. ഇ ടി ബഷീറിനെതിര പൊന്നാനിയില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും വോട്ടുമറിക്കല്‍ ഉണ്ടായതായി ലീഗ് കരുതുന്നില്ലെന്നും കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പുമായി നിസ്സഹകരിച്ചെന്ന പരാതി ലീഗിനില്ലെന്നും മജീദ് പറഞ്ഞു.

ലീഗ് ഒറ്റക്കെട്ടായാണ് തെരെഞ്ഞെടുപ്പിനെ നേരിട്ടത്. പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷത്തോടെ ലീഗ് വിജയിക്കും. വടകരയില്‍ ആര്‍ എം പി വോട്ടുകള്‍ മുല്ലപ്പള്ളിക്കുവേണ്ടി മറിച്ചു എന്ന് വാദം പരാജയഭീതി കാരണം സി പി എം ഉയര്‍ത്തുന്നതാണെന്നും മജീദ് പറഞ്ഞു. തെരെഞ്ഞെടുപ്പ് സംബന്ധമായ വിശദമായ റിപ്പോര്‍ട്ടും മറ്റു കാര്യങ്ങള്‍ തീരുമാനിക്കാനുമായി മെയ് എട്ടിന് വീണ്ടും യോഗം ചേരും.