ജസ്വന്ത് സിംഗ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും

Posted on: March 23, 2014 4:17 pm | Last updated: March 24, 2014 at 12:05 pm
SHARE

jaswant singന്യൂഡല്‍ഹി: ബി ജെ പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു. രാജസ്ഥാനിലെ ബാഡേമര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്രിക നാളെ സമര്‍ിപ്പിക്കും.

തന്റെ ജന്മസ്ഥലമായ ബാഡേമറില്‍ നിന്ന് മത്സരിക്കാന്‍ പാര്‍ട്ടി അനുവദിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് ജസ്വന്ത് സിംഗ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ സോനാറാം ചൗധരിയെയാണ് അവിടെ പാര്‍ട്ടിമത്സരിപ്പിക്കുന്നതെന്ന് അറിയുന്നു. ഇത് തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമോ ഇല്ലയോ എന്ന് ജസ്വന്ത് സിംഗ് വ്യക്തമാക്കിയിട്ടില്ല.