യുനെസ്‌കോ പ്രതിനിധികള്‍ റാസല്‍ ഖോര്‍ സന്ദര്‍ശിച്ചു

Posted on: March 7, 2014 7:11 pm | Last updated: March 7, 2014 at 7:11 pm
SHARE

ദുബൈ: ദുബൈയുടെ പക്ഷി സങ്കേതമായ റാസല്‍ ഖോര്‍ യുനസ്‌കോയുടെ ലോകപൈതൃക കമ്മിറ്റിയംഗങ്ങള്‍ സന്ദര്‍ശിച്ചു.
കൊക്കുകളുടെ ആവാസ സ്ഥലവും കണ്ടല്‍ക്കാടുകളും ഇവര്‍ പരിശോധനക്ക് വിധേയമാക്കി. ലോകത്തെ മികച്ച ചതുപ്പുനിലങ്ങളിലൊന്നാണ് റാസല്‍ഖോറെന്ന് സമിതിയംഗങ്ങള്‍ വിലയിരുത്തി. സമിതിയംഗങ്ങളെ നഗരസഭയിലെ വാസ്തുശില്‍പ, പരിസ്ഥിതി, പൈതൃക വിഭാഗങ്ങളിലെ ഉന്നതഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
ദുബൈ ക്രീക്കിന്റെ പ്രധാന ഭാഗമാണിതെന്ന് സമുദ്ര പരിസ്ഥിതി, വന്യമൃഗ സംരക്ഷണ വിഭാഗം മേധാവി മുഹമ്മദ് അബ്ദുറഹ്മാന്‍ ഹസന്‍ അബ്ദുല്ല പറഞ്ഞു.
റാസല്‍ ഖോറിനെ സംരക്ഷിത പ്രദേശമായി ദുബൈ അംഗീകരിച്ചിട്ടുണ്ട്. യുനെസ്‌കോയുടെ പട്ടികയിലും ഇത് ഇടം പിടിക്കും.