കോടതി വളപ്പില്‍ ആര്‍ പി എഫും അഭിഭാഷകരും ഏറ്റുമുട്ടി

Posted on: March 4, 2014 7:20 pm | Last updated: March 4, 2014 at 7:20 pm
SHARE

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ ആര്‍ പി എഫ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഏറ്റുമുട്ടി. ആര്‍ പി എഫുകാര്‍ മര്‍ദ്ദിച്ച അഭിഭാഷകനെ കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കാത്തതിനാല്‍ അഭിഭാഷകനെയും വിഗലാംഗനായ സഹോദരനെയും ആര്‍ പി എഫ് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആര്‍ പി എഫിന്റെ വാഹനം അഭിഭാഷകര്‍ തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.