കൂടംകുളം സമരനേതാവ് ഉദയകുമാര്‍ ആംആദ്മിയില്‍

Posted on: March 1, 2014 10:04 am | Last updated: March 2, 2014 at 2:48 pm
SHARE

udayakumarഇടിന്തിക്കരൈ: കൂടംകുളം ആണവനിലയത്തിനെതിരായ ജനകീയ സമരങ്ങളുടെ നായകന്‍ എസ്.പി ഉദയകുമാര്‍ ആം ആദ്മിയില്‍ ചേര്‍ന്നു. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ വിശ്വാസ യോഗ്യരായ പകരക്കാരാണ് ആംആദ്മിയെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. കന്യാകുമാരിയില്‍ നിന്ന് ആംആദ്മിക്ക് വേണ്ടി മത്സരിക്കാനും ഉദയകുമാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ എഎപി അംഗീകരിച്ചതായും ഇന്ത്യയിലുടനീളമുള്ള എല്ലാ ഹാനികരമായ പദ്ധതികള്‍ക്കെതിരെയും ഒരുമിച്ച് നില്‍ക്കുമെന്ന് ഉദയകുമാര്‍ പറഞ്ഞു.