ഫേസ്ബുക്ക് സുഹൃത്തിനെ തേടിയിറങ്ങിയ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

Posted on: February 9, 2014 1:32 pm | Last updated: February 10, 2014 at 12:05 am

fb...ഭോപാല്‍: ഫേസ്ബുക്കില്‍ പരിചയപ്പെട്ട സുഹൃത്തിനെത്തേടി പോയ പത്താംക്ലാസുകാരി കൂട്ട ബലാത്സംഗത്തിനിരയായി. സുഹൃത്തുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി സുഹൃത്തിനെ കെട്ടിയിട്ടാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഭോപാലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സെഹാത്ഗതി ഗ്രാമത്തില്‍വെച്ചാണ് സംഭവം. ട്യൂഷന് പോവുന്നു എന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പെണ്‍കുട്ടി അറിയിച്ചപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.