സ്‌കൗട്ട് ആന്‍ഡ് ഗൈഡ് മന്ദിരം ഉദ്ഘാടനം ചെയ്തു

Posted on: January 28, 2014 8:15 am | Last updated: January 28, 2014 at 8:15 am

കല്‍പകഞ്ചേരി: സ്‌കൗട്ട് ആന്റ് ഗൈഡ് കുറ്റിപ്പുറം ഉപജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കരിപ്പോള്‍ ജി എം യു പി സ്‌കൂളില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വഹിച്ചു. ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വഹീദ ഉപഹാര സമര്‍പ്പണം നടത്തി. ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അബ്ദുല്‍ കരീം, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സക്കീര്‍ മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് സൈദ് കരിപ്പോള്‍, എ ഇ ഒ എം ശ്രീധരന്‍, ബി പി ഒ സുബൈദ, പി പി സരസ്വതി പ്രസംഗിച്ചു.