Connect with us

Malappuram

തിരൂരങ്ങാടി മണ്ഡലത്തില്‍ ശ്രദ്ധേയമായ പദ്ധതികള്‍

Published

|

Last Updated

തിരൂരങ്ങാടി: 2014-15 വര്‍ഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്നുള്ള ശ്രദ്ധേയമായ നിരവധി പദ്ധതികള്‍ക്ക് പണം അനുവദിച്ചതായി മണ്ഡലം എം എല്‍ എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു.
പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബറിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ ഇതിനായി 65 കോടി രൂപ അനുവദിച്ചിരുന്നു. നേരത്തെ ഭരണാനുമതി ലഭിച്ച താഴെ പറയുന്ന റോഡുകള്‍ റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിനായി (ബി എം ആന്‍ഡ് ബി സി) 14.5 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. തൃക്കുളം തെയ്യാല റോഡ് 930 ലക്ഷം, തിരൂരങ്ങാടി കുണ്ടൂര്‍ ചെറുമുക്ക് റോഡ് 263 ലക്ഷം, കുറ്റിപ്പാല കോഴിച്ചന റോഡ് 250 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ആലുങ്ങല്‍ ബീച്ചില്‍ കടല്‍ഭിത്തി നിര്‍മ്മാണം (1.5 കോടി) സുനാമി കുടിവെള്ളപദ്ധതി ശുചീകരണ പ്ലാന്റ് (50 ലക്ഷം), പെരുമ്പുഴ തടയണ നിര്‍മ്മാണം (1 കോടി), എന്നീ പ്രവൃത്തികളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട വിപുലീകരണം (2 കോടി), പരപ്പനങ്ങാടി പി ഡബ്ല്യൂ ഡി കോംപ്ലക്‌സ് നിര്‍മാണം (5 കോടി), തെന്നല പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിട നിര്‍മാണം (1.5 കോടി), നന്നമ്പ്ര കുടിവെള്ളപദ്ധതി (1 കോടി), വെന്നിയൂര്‍പറമ്പ് താനൂര്‍ റോഡില്‍ വെന്നിയൂര്‍ ജംഗ്ഷന്‍ സ്ഥലംഏറ്റെടുത്ത് വീതികൂട്ടി നവീകരിക്കല്‍ (50 ലക്ഷം), കടുങ്ങാത്ത്കുണ്ട് എടരിക്കോട് റോഡ് നവീകരണം (3 കോടി) പരപ്പനങ്ങാടി ഗവ. ഹോമിയോ ഡിസ്‌പെന്‍സറി, ആയൂര്‍വ്വേദ ഡിസ്‌പെന്‍സറി എന്നിവയ്ക്ക് ഐ പി ബ്ലോക്ക് നിര്‍മാണം (2 കോടി) എന്നീ പ്രവൃത്തികള്‍ക്ക് ടോക്കണ്‍ പ്രൊവിഷനും അനുവദിച്ചിട്ടുണ്ട്.
എം എല്‍ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
നെടുവ ഗവ. ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണം 1.25 കോടി, നന്നമ്പ്ര ചെറുമുക്ക് കുടിവെള്ളപദ്ധതി 50 ലക്ഷം, കുണ്ടൂര്‍ തൂര്‍പ്പില്‍ കുടിവെള്ളപദ്ധതി 50 ലക്ഷം, തെന്നല പഞ്ചായത്ത് പി എച്ച് സി കെട്ടിട നിര്‍മ്മാണം 50 ലക്ഷം, തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറി നവീകരണം 50 ലക്ഷം, എടരിക്കോട് പഞ്ചായത്ത് പി എച്ച് സി കെട്ടിട നിര്‍മാണം 100 ലക്ഷം, പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയം കെട്ടിടനിര്‍മാണം 75 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് ആസ്തി വികസന ഫണ്ടില്‍ നിന്നും പണം അനുവദിച്ചിട്ടുള്ളത്. ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക സ്‌കീമില്‍ ഉള്‍പ്പെടുത്തി തെന്നല തിരുത്തി കുടിവെള്ള പദ്ധതിക്ക് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

Latest