Connect with us

Gulf

ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ്: വിനോദസഞ്ചാരികളുടെ ഒഴുക്കിന് ഇടയാക്കുമെന്ന്

Published

|

Last Updated

ദുബൈ: ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിന് ആതിഥ്യമരുളുന്ന അബുദാബിയും ദുബൈയും റാസല്‍ഖൈമയും ഉള്‍പ്പെട്ട നഗരത്തിലേക്ക് വിനോദസഞ്ചാരികളുടെയും ഫുട്‌ബോള്‍ പ്രേമികളുടെയും ഒഴുക്കുണ്ടാവുമെന്ന് വിലയിരുത്തല്‍. ഇത് വ്യക്തിഗത സ്ഥാപനങ്ങള്‍ക്കും ഏറെ ഗുണം ചെയ്യും. നാളെ (വ്യാഴം) വൈകുന്നേരം നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അബുദാബിയിലും റാസല്‍ഖൈമയിലും നാല് കളികള്‍ വീതം നടക്കും. വൈകുന്നേരം അഞ്ചിനാണ് മത്സരം ആരംഭിക്കുക.

ജി സി സി രാജ്യങ്ങള്‍ക്ക് പുറമേ ഇറ്റലി, യു കെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏഷ്യയിലെ പ്രമുഖ രാജ്യങ്ങളില്‍ നിന്നുമെല്ലാം കളികാണാന്‍ വന്‍തോതില്‍ ഫുട്‌ബോള്‍ പ്രേമികള്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ എമിറേറ്റുകള്‍ ലോകത്തിലെ മികച്ച കളിക്കാര്‍ക്ക് താല്‍ക്കാലികമായി ആതിഥ്യമരുളും. ലോകം ഉറ്റുനോക്കുന്ന കായികമത്സരമായതിനാല്‍ നഗരം ശ്രദ്ധാകേന്ദ്രമാവുമെന്ന് റാസല്‍ഖൈമ ടൂറിസം ഡയറക്ടര്‍ ഖാലിദ് മോട്ടിക് അഭിപ്രായപ്പെട്ടു.
കളിക്കാരുടെ ഫാന്‍സുകളും നഗരത്തിലേക്ക് ഒഴുകുന്നതോടെ ദുബൈക്കൊപ്പം മറ്റ് എമിറേറ്റുകളിലും ഹോട്ടല്‍ മുറികള്‍ക്ക് വന്‍ തോതില്‍ ആവശ്യക്കാര്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാസല്‍ഖൈമയിലും റൂമുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്.
രാജ്യത്തുള്ളവര്‍ക്ക് പുറമേ യു കെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങില്‍ നിന്ന് എത്തിയവരും റാസല്‍ഖൈമ നഗരത്തില്‍ മുറി തരപ്പെടുത്തിയിട്ടുണ്ട്. ഇറ്റലി, ഉറുഗ്വോ, ഐവറികോസ്റ്റ്, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളെയാണ് റാസല്‍ഖൈമ അതിഥികളായി സ്വീകരിക്കുന്നത്. നമ്പര്‍ എട്ടു വരെ നീളുന്ന ടൂര്‍ണമെന്റില്‍ എമിറേറ്റ് പ്രതീക്ഷിക്കുന്നത് 60,000 സന്ദര്‍ശകരെയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest