Connect with us

Malappuram

കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നു

Published

|

Last Updated

കാളികാവ്: മലയോര പ്രദേശങ്ങളായ കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നത് ഗതാഗതം ദുരിതമാക്കുന്നു. കാളികാവ് അങ്ങാടിക്കും ജംഗ്ഷനുമിടയിലെ പാലത്തിന്റെ അപ്രോച്ച് റോഡ് പാടെ തകര്‍ന്ന്് കിടക്കുകയാണ്. വണ്ടൂര്‍- കാളികാവ് റോഡിന്റെ എതാനുും ഭാഗം നവീകരണം നടത്താത്തതിനാല്‍ റോഡില്‍ നിറയെ വലിയ കുഴികളാണ്.
കൂടാതെ പാലത്തിന്റെ ടാറിംഗ് അടര്‍ന്ന് പോയതിനാല്‍ അടിയിലെ സ്ലാബ്് പുറമേക്ക് കണ്ട് തുടങ്ങിട്ടുണ്ട്. ഇത് ഭാവിയില്‍ പാലത്തിന്റെ സുരക്ഷക്ക്് തന്നെ ഭീഷണിയാവും.  അടക്കാകുണ്ട്് -പാറശ്ശേരി റോഡിന്റെ സ്്ഥിതി വളരെ മോശമാണ്. പി എം ജി എസ്  വൈ പദ്ധതിയില്‍ നവീകരിക്കാന്‍ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് നിര്‍ദേശിച്ച റോഡാണിത്. ഈ വര്‍ഷം എന്തായാലും റോഡ് നവീകരണം ഉണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നു.
എന്നാല്‍ റോഡിന്റെ പ്രവൃത്തി കരാര്‍ ടെണ്ടര്‍ പല കാരണങ്ങളാല്‍ വൈകുകയാണ്. ജില്ലയിലെ ചില റോഡുകളുടെ ടെണ്ടര്‍  പ്രമുഖ കരാറുകാര്‍ ലാഭക്കണ്ണോടെ ഒത്ത് കളിച്ചതിനാല്‍ അനിശ്ചിതത്ത്വത്തിലാണ്. അടക്കാകുണ്ട് റോഡും ഇക്കൂട്ടത്തില്‍ ഉല്‍പ്പെട്ടതാണ് പ്രശ്‌നമായത്. പ്രവൃത്തി  മുടങ്ങിയതോടെ ഏറെ വാഹന ഗതാഗതമുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
വീതി കുറഞ്ഞ റോഡിലൂടെ മലവാരത്ത് നിന്നുള്ള ചരക്കുകള്‍ എത്തിക്കലും അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുവ്വായിരത്തിലേറെ വിദ്യാര്‍ത്ഥികളുടെ യാത്രയും ക്ലേശകരമാണ്.
ചോക്കാട് പഞ്ചായത്തിലെ കൂരിപ്പൊയില്‍ -വരമ്പന്‍കല്ല് റോഡും തകര്‍ന്ന കിടക്കുകയാണ്. അടുത്തിടെ റീ ടാറിങ് നടത്തിയ ഉദരംപൊയില്‍- മാളിയേക്കല്‍ റോഡില്‍ പല ഭാഗത്തും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
തെക്കുംപുറം ഭാഗത്തും റോഡുകള്‍ ഗതാഗതത്തിന് സാധ്യമാവാത്ത സ്ഥിതിയിലാണ്.  മഴ മാറിയാല്‍ ഇവയില്‍  മാത്രമേ തടസ്സമില്ലാത്ത റോഡുകളുടെ അറ്റകുറ്റപണി നടത്താനാകൂ എന്നാണ് അധികൃതര്‍ പറയുന്നത്്. എന്നാല്‍ ഇതിന് നവംബര്‍ മാസം അനസാനം വരെ കാത്തിരിക്കേണ്ടിവരും മലയോര മേഖയിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നു

---- facebook comment plugin here -----

Latest