Connect with us

Gulf

ഐ സി എഫ് കുവൈത്ത് പൊതുസമ്മേളനം കാന്തപുരം ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കുവൈത്ത്: ഐ സി എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി സെപ്തംബര്‍ 20ന് വെള്ളിയാഴ്ച സാല്‍മിയ പ്രൈവറ്റ് എഡ്യുക്കേഷന്‍ ഡയരക്ടറേറ്റ് ഹാളില്‍ വെച്ച് പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.

കുവൈത്തിലെ എല്ലാ ഏരിയകളില്‍ നിന്നും പരിപാടിയിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുെന്നും
സംഘാടകര്‍ അറിയിച്ചു.