ചെയര്‍പേഴ്‌സന്‍ തെളിവെടുപ്പിന് ഹാജരാകണം

Posted on: August 29, 2013 8:16 am | Last updated: August 29, 2013 at 8:16 am
SHARE

കൊയിലാണ്ടി: നഗരസഭാ ചെയര്‍പേഴ്‌സന്‍ ഇരട്ടശമ്പളം കൈപ്പറ്റുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് തെളിവെടുപ്പിന് ഹാജരാകാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ചെയ്‌പേഴ്‌സണ് നിര്‍ദേശം നല്‍കി.
ഈ മാസം 30ന് തിരുവങ്ങൂര്‍ ഹൈസ്‌കൂളില്‍ വെച്ചാണ് തെളിവെടുപ്പ്. യു ഡി എഫ് നഗരസഭാ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ പരാതിയിന്‍മേലാണ് നിര്‍ദേശം. നേരത്തെ വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്പര്‍ ചെക്ക് സെല്‍ നടത്തിയ തെളിവെടുപ്പില്‍ ചെയര്‍പേഴ്‌സണ്‍ ഇരട്ട വേതനം കൈപ്പറ്റിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ വ്യക്തമാണെന്ന് പരാതിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചെയര്‍പേഴ്‌സന്റെ പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ യു ഡി എഫ് കൗണ്‍സല്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രശ്‌നം സപ്ലിമെന്ററി അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാന്‍ എല്‍ ഡി എഫ് കൗണ്‍സില്‍ നേതൃത്വം തയ്യാറായതിനെ തുടര്‍ന്ന് ബഹിഷ്‌കരണം പിന്‍വലിച്ചു.