മകളെ പീഡിപ്പിച്ച കേസ്; മാതാപിതാക്കള്‍ അറസ്റ്റില്‍

Posted on: August 21, 2013 12:45 am | Last updated: August 21, 2013 at 12:45 am
SHARE

കൊച്ചി: മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും ജനിച്ച കുട്ടിയെ വില്‍പ്പന നടത്തുകയും ചെയ്ത സംഭവത്തില്‍ മാതാപിതാക്കളെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കീഴ്മാട് കരയില്‍ ജാതിക്കപ്പറമ്പില്‍ വീട്ടില്‍ സജി (48), ഭാര്യ ചിന്നമ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിതാവ് സജി മക്കളെ സ്ഥിരമായി പ്രകൃതിവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് വിധേയമാക്കിയിട്ടുള്ളതായും മകളെ 15 വയസ്സുള്ളപ്പോള്‍ ബലാത്സംഗം ചെയ്തതായും പരിസരവാസികള്‍ ജുവനൈല്‍ പോലീസ് യൂനിറ്റിന് രഹസ്യവിവരം നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മകള്‍ പ്രസവിച്ച കുട്ടിയെ മറ്റാര്‍ക്കോ വില്‍പ്പന നടത്തിയതായാണ് വിവരം. പീഡനത്തിനിരയായ കുട്ടിയെ തിരുവനന്തപുരത്ത് ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.