ഷീല വധക്കേസ്: കനകരാജന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

Posted on: August 20, 2013 3:24 pm | Last updated: August 20, 2013 at 4:03 pm
SHARE

puthur-sheela-kanakarajകൊച്ചി: പൂത്തൂര്‍ ഷീല വധക്കേസിലെ രണ്ടാം പ്രതി കനകരാജന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. വധശിക്ഷ വിധിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി ജീവപര്യന്തമാക്കി കുറച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. മൂന്നാം പ്രതി മണികണ്ഠനെ വെറുതെവിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. കെ സി ചന്ദ്രനും കമാല്‍ ചന്ദനും അടങ്ങുന്ന ബഞ്ചാണ് വിധി പറഞ്ഞത്.

പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കനകരാജന് വധശിക്ഷ വിധിച്ചത്. രണ്ടും മൂന്നും പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. ഒന്നാം പ്രതി പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കരിപ്പാലില്‍ വീട്ടില്‍ സമ്പത്ത് 2010 മാര്‍ച്ച് 29ന് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കണ്ടെത്തിയാണ് കീഴ്‌ക്കോടതി കനകരാജന് വധശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here