Connect with us

Malappuram

മലപ്പുറം മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി തുടങ്ങി

Published

|

Last Updated

മലപ്പുറം: സ്‌കൂളുകളുടെ പുരോഗതി ലക്ഷ്യമാക്കി മലപ്പുറം മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തലത്തില്‍ ശില്‍പശാല നടത്തിയാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുക. ജനപ്രതിനിധികള്‍, പ്രധാനധ്യാപകര്‍, പി ടി എ, എം ടി എ, എസ് എം സി പ്രസിഡന്റുമാര്‍, ക്ലസ്റ്റര്‍ ചുമതയലയുള്ള ബി ആര്‍ സി കോഡിനേറ്റര്‍മാര്‍ എന്നിവരാണ് ശില്‍പശാലയില്‍ പങ്കെടുക്കുക.
സ്‌കൂളുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുക. ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുന്നത്. പിഉബൈദുല്ല എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി. റ്റി കോയാമു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ കെ.പി ജല്‍സീമിയ, സക്കീന പുല്‍പ്പാടന്‍, ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറക്കല്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എന്‍.കെ അബ്ദുല്‍ മജീദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സഫറുല്ല, ഡയറ്റ് പ്രിന്‍സിപ്പല്‍ പി. അബ്ദുല്‍ റസാഖ്, സീനിയര്‍ ലക്ചറര്‍ പി. ശിവദാസന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ്മാര്‍ എന്നിവര്‍ പങ്കെടുത്തു.പഞ്ചായത്ത് തല ശില്‍പശാലയുടെ സ്ഥലവും തീയതിയും : 19 ന് രാവിലെ 10.30ന് പൂക്കോട്ടൂര്‍, ഉച്ചക്ക് 2.30ന് ആനക്കയം, 24 രാവിലെ 10.30ന് പുല്‍പ്പറ്റ, ഉച്ചക്ക് 2.30ന് മൊറയൂര്‍, 26ന് രാവിലെ 10.3ന് മലപ്പുറം ഉച്ചക്ക് 2.30ന് കോഡൂര്‍.

---- facebook comment plugin here -----

Latest