Connect with us

Kerala

സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പനെ ചോദ്യം ചെയ്തു

Published

|

Last Updated

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പനെ പോലീസ് ചോദ്യം ചെയ്തു. തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ്. നായരുമായി ജോപ്പനുള്ള ബന്ധമാണ് അന്വേഷണ സംഘം ചോദിച്ചത്.

സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു എന്ന കാര്യം പുറത്തായതോടെയാണ് ജോപ്പനെ മുഖ്യമന്ത്രി പുറത്താക്കിയത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനെയും പിഎ ജിക്കുമോനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

---- facebook comment plugin here -----

Latest