പൊതുവിദ്യാലയങ്ങള്‍ക്ക് ഏകീകൃത യൂണിഫോം

Posted on: June 21, 2013 7:11 pm | Last updated: June 21, 2013 at 7:11 pm
SHARE

Abu-Dhabi-Education-Councilഅബുദാബി: എമിറേറ്റിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കുന്നു. അബുദാബി എജ്യൂക്കേഷന്‍ കൗണ്‍സി(എ ഡി ഇ സി)ലാണ് യൂണിഫോം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
2013-14 അധ്യയന വര്‍ഷത്തില്‍ തന്നെ യൂണിഫോം ഏകീകരണം നടപ്പാക്കും. ഒന്നാം ഘട്ടമെന്ന നിലയില്‍ 12 വിദ്യാലയങ്ങളിലാവും പദ്ധതി നടപ്പാക്കുക. ബാക്കി വിദ്യാലയങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ നിലവിലെ യൂണിഫോം തുടരാമെന്നും എ ഡി ഇ സി വ്യക്തമാക്കി.
അല്‍ ഹിദായ കിന്റെര്‍ ഗാര്‍ട്ടന്‍, അല്‍ ദാബിയാന, അല്‍ തുറായ, ഖദീജ അല്‍ കുര്‍ബ തുടങ്ങിയ വിദ്യാലയങ്ങളിലാവും യൂണിഫോം പരിഷ്‌ക്കരണം ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുക.
ഇവിടങ്ങളില്‍ പരിഷ്‌ക്കരണം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. എ ഡി ഇ സി നടപ്പിലാക്കുന്ന പുതിയ യൂണിഫോം സുഖകരമാണെന്ന് അല്‍ ദഹേരി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. എ ഡി ഇ സിയുടെ ലോഗോ ഉള്‍പ്പെടുത്തിയാണ് യൂണിഫോം നിര്‍മിച്ചിരിക്കുന്നത്. മിക്ക വിദ്യാലയങ്ങള്‍ക്കും യൂണിഫോം ലഭിക്കുകയും കുട്ടികള്‍ പുതിയ യൂണിഫോമിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.