ശ്രീശാന്ത് കൊച്ചിയിലെത്തി

Posted on: June 12, 2013 10:06 am | Last updated: June 12, 2013 at 9:50 pm
SHARE

sreesanth1

കൊച്ചി: ഒത്തുകളി കേസില്‍ ജാമ്യം ലഭിച്ച എസ് ശ്രീശാന്ത് നാട്ടിലെത്തി. ഇന്ന് രാവിലെ 9.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് ശ്രീശാന്ത് എത്തിച്ചേര്‍ന്നത്. നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ശത്രുക്കള്‍ക്ക് പോലും ഇത്തരത്തില്‍ ഒരു ഗതി ഉണ്ടാകാതിരിക്കട്ടെയെന്നും എന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീശാന്തിനെ സ്വീകരിക്കാന്‍ ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. അവര്‍ പൊന്നാട അണിയിച്ചാണ് ശ്രീശാന്തിനെ സ്വീകരിച്ചത്.

കൂടുതല്‍ ചിത്രങ്ങള്‍: