Connect with us

Ongoing News

വിവാദം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല: ധോണി

Published

|

Last Updated

ലണ്ടന്‍: ഐ പി എല്‍ വിവാദം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. ചാമ്പ്യന്‍ ട്രോഫിക്ക് മുന്നോടിയായി ലണ്ടനിലെ ബര്‍മിംഗ്ഹാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ പി എല്‍ വിവാദവുമായി ബന്ധപ്പെട്ട് തന്നോട് ഒന്നും ചോദിക്കേണ്ടതില്ലെന്നും അതു സംബന്ധമായി ഒന്നും പറയില്ലെന്നും വ്യക്തമാക്കിയാണ് ധോണി പത്രസമ്മേളനം തുടങ്ങിയത്. താന്‍ ഇവിടെ വന്നത് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനായാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മറ്റു എല്ലാ വിഷയങ്ങളില്‍ നിന്നും ഇപ്പോള്‍ വിട്ടുനില്‍ക്കേണ്ടത് ആവശ്യമാണ്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമായാല്‍ അതിന് ഐ പി എലിനെ പഴി ചാരരുതെന്നും ധോണി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് വിവാദങ്ങള്‍ ടീമിനെ ബാധിച്ചിട്ടില്ലെന്ന് ധോണി പറഞ്ഞത്.

---- facebook comment plugin here -----

Latest