Malappuram
മദ്‌റസക്ക് കുറ്റിയടിച്ചു
വേങ്ങര: കുറ്റാളൂര്‍ യൂനിറ്റ് എസ് വൈ എസ്, എസ് എസ് എഫ് സംഘടനകള്‍ക്ക് കീഴില്‍ നിര്‍മിക്കുന്ന സുന്നി മദ്രസയുടെ കുറ്റിയടിക്കല്‍ കര്‍മം സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി നിര്‍വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീം ബാഖവി മേല്‍മുറി പ്രഭാഷണം നടത്തി. എ പി കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍, എ പി കുഞ്ഞിമുഹമ്മദ് മുസലിയാര്‍, സി മൊയ്തീന്‍കുട്ടി ഹാജി, ബീരാന്‍കുട്ടി ഹാജി, എ പി അബ്ദുഹാജി, മുഹമ്മദ് അഹ്‌സനി കുറ്റാളൂര്‍, അസീസ് സഖാഫി, കെ പി യൂസുഫ് സഖാഫി സംബന്ധിച്ചു.







