Gulf
എയര്‍ ഇന്ത്യ കുറഞ്ഞ ലഗേജ് നിരക്ക് എടുത്തു കളഞ്ഞു
ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അധിക ലഗേജിന് നല്‍കിയിരുന്ന കുറഞ്ഞ നിരക്ക് എടുത്തുകളഞ്ഞത് യാത്രക്കാര്‍ക്ക് ഭാരമായി. 30 കിലോഗ്രാം ആണ് അനുവദിക്കപ്പെട്ട ലഗേജ് ഭാരം. എന്നാല്‍ അധികം വരുന്ന ഓരോകിലോക്കും പത്ത് റിയാല്‍ വീതം നല്‍കിയാല്‍ മതിയായിരുന്നു. ഇതാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ എടുത്തുകളഞ്ഞത്. കഴിഞ്ഞദിവസം എയര്‍പോര്‍ട്ടില്‍ വന്ന പലരുടെയും കയ്യില്‍ അധികലഗേജ്് ഉണ്ടായിരുന്നു. ഇത് അധികൃതരെ ഏല്‍പ്പിച്ചാണ് പലരും യാത്ര തുടര്‍ന്നത്. സാധാരണക്കാര്‍ ആശ്രയിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരോടുള്ള ഈ നടപടി വ്യാപക പ്രതിഷേധം വിളിച്ചുവരുത്തി.







