Ongoing News
കക്കാട്ടാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്
കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം.
പത്തനംതിട്ട | പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജില്‍ നിന്നുള്ള ജലവൈദ്യുത പദ്ധതിയായ കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡില്‍ (സി യു എം ഐ) വാര്‍ഷിക അറ്റകുറ്റപ്പണിക്കള്‍ക്കായി ഇന്ന് മുതല്‍ ഈമാസം 24 വരെ വൈദ്യുതി ഉത്പാദനം നിര്ത്തിവെയ്ക്കുന്നതിനാല് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത. ഇതുമൂലം കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നേക്കും.
ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന് അറിയിച്ചു.
നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.