National
വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല: പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ
അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ ബങ്കറുകള്‍ നിര്‍മിക്കും.

ന്യൂഡല്‍ഹി | ഒരുതരത്തിലുള്ള ഭീകരപ്രവര്‍ത്തനവും ഇന്ത്യ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകര പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്‍ ഇന്ത്യക്കെതിരെ നടത്തുന്ന ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്ന് അദ്ദേഹം പാകിസ്താന് മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീരിലെ പൂഞ്ചില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.
ജമ്മു കശ്മീരില്‍ മസ്ജിദുകളും ഗുരുദ്വാരയുമടക്കമുള്ള മതസ്ഥാപനങ്ങള്‍ക്ക് നേരെ പോലും പാകിസ്താന്‍ ആക്രമണം നടത്തി. ഈ ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ ബങ്കറുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ അമിത് ഷാ സുരക്ഷ അവലോകനം ചെയ്യാന്‍ ഉന്നതതല യോഗവും വിളിച്ചു ചേര്‍ത്തിരുന്നു.