vizhinjam port
വിഴിഞ്ഞം: ക്രെയിന്‍ കൊണ്ടുവരുന്നത് ആഘോഷമാക്കുന്നത് ഷോ കാണിക്കാനാണെന്നു ലത്തീന്‍ സഭ
60 ശതമാനം പണികള്‍ മാത്രമേ വിഴിഞ്ഞത്ത് പൂര്‍ത്തിയായിട്ടുള്ളു എന്നു ഫാദര്‍ യൂജിന്‍ പെരേര
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്ത് ക്രെയിന്‍ കൊണ്ടുവരുന്നത് ആഘോഷമാക്കുന്നത് ഷോ കാണിക്കാനാണെന്നു ലത്തിന് സഭാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഞായറാഴ്ച പോര്‍ട്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
60 ശതമാനം പണികള്‍ മാത്രമേ വിഴിഞ്ഞത്ത് പൂര്‍ത്തിയായിട്ടുള്ളു. രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. പോര്‍ട്ടിനെതിരായ സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ല.
വാഗ്ദാനങ്ങളില്‍ രണ്ട് കാര്യങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. അതിനാലാണു ഞായറാഴ്ച നടക്കുന്ന കപ്പലിന്റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നത്. ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ 5,500 രൂപ നല്‍കുകയും ഭവന നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങുകയും മാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.