Connect with us

Achievements

വിറാസ് ഗേള്‍സ് ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഫൈവ് ഇയര്‍ പ്രോഗ്രാമില്‍ നിശാന ജാസ്മിന്‍ വല്ലപ്പുഴയും ത്രീ ഇയര്‍ പ്രോഗ്രാമില്‍ അല്‍വാരിസ സയ്യിദത് സഹ്‌ല കുറ്റൂരും ഒന്നാം റാങ്ക് നേടി.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയില്‍ പെണ്‍കുട്ടികളുടെ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന വിറാസ് ഗേള്‍സിലെ ഫൈനല്‍ പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ബാച്ചിലര്‍ ഇന്‍ റിവീല്‍ഡ് സയന്‍സിലെ ഫൈവ് ഇയര്‍ പ്രോഗ്രാമിന്റെയും ത്രീ ഇയര്‍ പ്രോഗ്രാമിന്റെയും ഫൈനല്‍ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. യഥാക്രമം 10, 6 സെമസ്റ്റര്‍ പരീക്ഷകളുടെ ഗ്രാന്‍ഡ് ടോട്ടല്‍ പരിഗണിച്ചാണ് വിജയികളെ നിര്‍ണയിച്ചത്. ഫൈവ് ഇയര്‍ പ്രോഗ്രാമില്‍ നിശാന ജാസ്മിന്‍ വല്ലപ്പുഴ ഒന്നാം റാങ്കും അല്‍വാരിസ നാജിയ കൈതപ്പൊയില്‍ രണ്ടാം റാങ്കും അല്‍വാരിസ അസ്‌ലഹ അബ്ദുല്ല മാങ്കടവ് മൂന്നാം റാങ്കും സ്വന്തമാക്കി.

ത്രീ ഇയര്‍ പ്രോഗ്രാമില്‍ അല്‍വാരിസ സയ്യിദത് സഹ്‌ല കുറ്റൂര്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ അല്‍വാരിസ ഫാത്വിമ യുംന വെള്ളമുണ്ട, അല്‍വാരിസ ഫാത്വിമ സഹ്റ ബതൂല്‍ കൈതപ്പൊയില്‍ യഥാക്രമം രണ്ട്, മൂന്ന് റാങ്കുകള്‍ സ്വന്തമാക്കി.

വിജയികളെ വിറാസ് ഗേള്‍സ് സ്റ്റാഫ് കൗണ്‍സിലും മര്‍കസ് നോളജ് സിറ്റി മാനേജ്മെന്റും അഭിനന്ദിച്ചു.

 

---- facebook comment plugin here -----

Latest