Connect with us

Kerala

തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ : കെ മുരളീധരന്‍

വോട്ട് കച്ചവടത്തിന് പൂരത്തിനെ മറയാക്കിയത് ദൗര്‍ഭാഗ്യകരം

Published

|

Last Updated

തൃശൂര്‍ | ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് തൃശൂര്‍പൂരം കലക്കിയതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. സുരേഷ് ഗോപി പ്രശ്നം പരിഹരിച്ചെന്ന് ബിജെപി സൈബര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം ആരോപിച്ചു.

വോട്ട് കച്ചവടത്തിനായി പൂരത്തിനെ മറയാക്കിയത് ദൗര്‍ഭാഗ്യകരമാണ്. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മീഷണറെ ഉപയോഗിച്ചു. വോട്ടെടുപ്പ് കഴിഞ്ഞാല്‍ കമ്മീഷണറെ തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്ത് വന്നാലും തൃശൂരില്‍ യുഡിഎഫ് തന്നെ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest