Connect with us

National

പത്ത് വയസ്സുകാന്റെ കണ്ണുകള്‍ ചൂഴ്ന്നു; മലദ്വാരത്തില്‍ വടി കയറ്റി; ഒടുവില്‍ കഴുത്ത് ഞെരിച്ച് കൊന്നു

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്.

Published

|

Last Updated

കാണ്‍പൂര്‍ | കാണ്‍പൂരില്‍ പത്ത് വയസ്സുകാരനായ ദളിത് ബാലനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നര്‍വാളിലെ സകത് ബെഹ്ത ഗ്രാമത്തില്‍ വീട്ടില്‍ നിന്ന് കളിക്കാനിറങ്ങിയ ബാലികക്കാണ് ദാരുണാന്ത്യം. കുട്ടിയുടെ കണ്ണ് നഖമുപയോഗിച്ച് കുത്തിപ്പൊട്ടിക്കുകയും മലദ്വാരത്തിലൂടെ വടി കയറ്റുകയും ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊത്തുപണിക്കാരന്റെ 10 വയസ്സുള്ള മകന്‍ മഹേന്ദ്ര കോറിയാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെ, വീട്ടില്‍ നിന്ന് 400 മീറ്റര്‍ അകലെ ഗ്രാമത്തിലെ രാമേന്ദ്ര മിശ്രയുടെ കടുക് പറമ്പില്‍ നഗ്‌നനായി കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ വസ്ത്രങ്ങൾ പിന്നീട് സമീപത്തെ ഫാമിൽ നിന്ന് കണ്ടെടുത്തു.

വിവരം ലഭിച്ചയുടന്‍ നര്‍വാള്‍ പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ കണ്ണില്‍ 5 ഇഞ്ച് നീളമുള്ള നഖം കണ്ടെത്തിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. മുഖമാകെ സിഗരറ്റ് കൊണ്ട് മുറിവേല്‍പ്പിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം കണ്ടെത്തിയ വടിയില്‍ മലവും രക്തവും പുരണ്ട നിലയിലായിരുന്നു. ഇതോടൊപ്പം ശരീരമാസകലം ചതവുകളും പോറലുകളും ഉണ്ട്.

സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി എസ്പി അജിത് കുമാര്‍ സിന്‍ഹ പറഞ്ഞു. സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനൊപ്പം ക്രൈംബ്രാഞ്ച് ഉള്‍പ്പെടെ നാല് സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.

 

---- facebook comment plugin here -----