Connect with us

Saudi Arabia

റിദ- മാഡ്രിഡ് സോക്കർ സെവൻസ് ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കം

"ലഹരിക്ക് പകരം ഫുട്ബോളിനെ ലഹരിയാക്കൂ" എന്ന സന്ദേശത്തെ പ്രവാസലോകത്തും ഉയർത്തിപ്പിടിച്ചാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്

Published

|

Last Updated

ദമാം | ദമാമിലെ പ്രമുഖ കാൽപന്ത് കൂട്ടായ്മയായ  മാഡ്രിഡ് ഫുട്ബോൾ ക്ലബ് എട്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന റിദ- ഹസാർഡ് മാഡ്രിഡ് സോക്കർ സെവൻസ് ഫെസ്റ്റിന് വ്യാഴാഴ്ച രാത്രി ഒൻപതിന് ദമാം 91ലെ ലാ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദമാം  ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് കീഴിലെ 20 ടീമുകൾ അണിനിരക്കുന്ന ടൂർണമെൻ്റിൽ സഊദിയിലെയും നാട്ടിലെയും 200ൽ  പരം കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിയും. നാലാഴ്ചയായി എട്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിൻ്റെ കലാശപ്പോരാട്ടം ഒക്ടോബർ ഏഴിനാണ്.

ഉദ്ഘാടന, സമാപന ചടങ്ങുകളിൽ  കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ, വ്യാപാര, വാണിജ്യ, കായിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. പൊതുഇടങ്ങളിൽ നിന്നും പൊതു കളിക്കളങ്ങളിൽ നിന്നും വിട്ടുനിന്ന് പുതുതലമുറ ലഹരിക്കും ലഹരി ഉപയോഗ- വിപണനങ്ങളിലേക്കും വഴി തെറ്റികൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് “ലഹരിക്ക് പകരം ഫുട്ബോളിനെ ലഹരിയാക്കൂ” എന്ന സന്ദേശത്തിൽ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ നാസർ ആലുങ്ങൽ, ജന. കൺവീനർ സഹീർ മജ്ദാൽ, ഡിഫ വൈസ് പ്രസിഡൻ്റ് നാസർ വെള്ളിയത്ത്, മാഡ്രിഡ് ക്ലബ് ജനറൽ സെക്രട്ടറി ഹാരിസ് നീലേശ്വരം, ഡയറക്ടർ ശഫീർ മണലോടി, കോ-ഓർഡിനേറ്റർ അബ്ദുസ്സലാം യു കെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest