Connect with us

Kerala

വിദ്യാർഥിനിയുടെ ചികിത്സ സ്കൂൾ അധികൃതർ വൈകിപ്പിച്ചെന്ന പരാതി: മന്ത്രി റിപ്പോർട്ട് തേടി

സംഭവം അന്വേഷിച്ച് ഡി പി ഐ റിപ്പോർട്ട് സമർപ്പിക്കും.

Published

|

Last Updated

തിരുവനന്തപുരം | അസുഖബാധിതയായ വിദ്യാർഥിനിയെ വേഗം ആശുപത്രിയിൽ കൊണ്ടുപോകാതെ സ്കൂൾ അധികൃതർ ചികിത്സ വൈകിപ്പിച്ചെന്ന പരാതിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി റിപ്പോർട്ട് തേടി. സംഭവം അന്വേഷിച്ച് ഡി പി ഐ റിപ്പോർട്ട് സമർപ്പിക്കും. തിരുവനന്തപുരം നഗരത്തിലെ കോട്ടൺ ഹിൽ സ്കൂളിലാണ് സംഭവം.

അലർട്ടി സംബന്ധമായ ശാരീരിക വയ്യായ്മയുണ്ടെന്ന് അധ്യാപകരോട് പറഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ മാതാവിനെ വിളിക്കാനോ സമ്മതിച്ചില്ലെന്നാണ് പരാതി. ദേശീയ ബാഡ്മിൻ്റൺ താരം കൂടിയാണ് വിദ്യാർഥിനി. വ്യാഴാഴ്ച പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ കഴിഞ്ഞയുടനെയാണ് ആരോഗ്യ പ്രശ്നം പെൺകുട്ടി അധ്യാപകരെ അറിയിച്ചത്.

Latest