Business
നേട്ടത്തോടെ വിപണി ക്ലോസ് ചെയ്തു; സെന്‍സെക്സ് 1300 പോയിന്റും നിഫ്റ്റി 18,053ലും ഉയര്‍ന്നു
ഓഹരി വിപണി മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
![](https://assets.sirajlive.com/2022/01/sensex-717x538.jpg)
ന്യൂഡല്‍ഹി| ഓഹരി വിപണി മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ക്ലോസ് ചെയ്തു. എന്‍എസ്ഇ നിഫ്റ്റി 382.95 പോയിന്റ് ഉയര്‍ന്ന് 18,053.40 ലും സെന്‍സെക്സ് 1,335.05 പോയിന്റ് ഉയര്‍ന്ന് 60,611.74 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബേങ്ക്, കൊട്ടക് ബേങ്ക്, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, എച്ച്യുഎല്, എല്‍ ആന്‍ഡ് ടി, നെസ്ലെ ഇന്ത്യ, ബജാജ് ഫിനാന്‍സ് എന്നിവ പ്രധാനമായും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും മുന്നേറ്റമാണുണ്ടായത്.
---- facebook comment plugin here -----