Connect with us

Organisation

തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെ അല്ല: കെ മുരളീധരന്‍ എം പി

പാറപ്പള്ളി മര്‍ക്കസില്‍ ക്യൂ കൗന്‍ ഖുര്‍ആന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുരളീധരന്‍.

Published

|

Last Updated

കൊയിലാണ്ടി | തീവ്രവാദത്തെ നേരിടേണ്ടത് തീവ്രവാദത്തിലൂടെ അല്ലെന്ന് കെ മുരളീധരന്‍ എം പി. പാറപ്പള്ളി മര്‍ക്കസില്‍ ക്യൂ കൗന്‍ ഖുര്‍ആന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളും, ബൈബിളും ഖുര്‍ആനും ഗീതയുമെല്ലാം സ്‌നേഹവും സമത്വവും സാഹോദര്യവുമാണ് പഠിപ്പിക്കുന്നത്. എന്നാല്‍, രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം വോട്ട് ബേങ്ക് മാത്രമാണ്. കൃത്യമായ മതവിശ്വാസവും അറിവും ഉള്ളവര്‍ക്ക് ഒരിക്കലും പരസ്പരം കലഹിക്കാന്‍ ആകില്ലെന്നും നമ്മുടെ രാജ്യം ഇത്രയും കാലം മുന്നോട്ടുപോയത് ഈ വിശ്വാസത്തിന്റെ ബലത്തില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അബ്ദുറഷീദ് സഖാഫി മങ്ങാട് അധ്യക്ഷത വഹിച്ചു.

ഇസ്സുദ്ദീന്‍ സഖാഫി പുല്ലാളൂര്‍, ഫക്രുദ്ദീന്‍ മാസ്റ്റര്‍, ഇര്‍ഷാദ് സൈനി, സയ്യിദ് സൈന്‍ ബാഫഖി, എം എ കെ ഹമദാനി സംബന്ധിച്ചു.

 

Latest