Connect with us

Kerala

ക്രിസ്മസ് ദിനത്തില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ഇന്ന് പുലർച്ചെ പെരുമാതുറ, പുതുക്കുറിച്ച് എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | ക്രിസ്മസ് ദിനത്തില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പുത്തന്‍ തോപ്പ് സ്വദേശി ശ്രേയസ് (16), കണിയാപുരം സ്വദേശിയായ സാജിദ്  (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ പെരുമാതുറ, പുതുക്കുറിച്ച് എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

 ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.  കാണാതായവര്‍ക്കുള്ള തെരച്ചില്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും പങ്കെടുത്തു.

കേരള തീരത്ത് സുനാമി വിനാശം വിതച്ചിട്ട് 18 വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് മറ്റൊരു ക്രിസ്മസ് ആഘോഷത്തിനിടെ തീരദേശത്ത് കണ്ണീര്‍ പടര്‍ന്നത്. ലോകമാകെ 3 ലക്ഷത്തിലധികം മനുഷ്യജീവനുകള്‍ കവര്‍ന്ന മഹാ ദുരന്തം അന്നു കേരളത്തിലും ദുരന്തം വിതച്ചു. 236 പേരാണ് സുനാമി തിരമാലയില്‍ കേരളത്തില്‍ മരിച്ചത്. 2004 ഡിസംബര്‍ 26നു ക്രിസ്മസ് പിറ്റേന്നായിരുന്നു അന്നു കടല്‍ കലിപൂണ്ടത്.

 

---- facebook comment plugin here -----

Latest