Connect with us

From the print

പ്ലസ് ടു സീറ്റ് ക്ഷാമം: സർക്കാർ നടപടികൾ സ്വീകരിക്കണം- എസ് എസ് എഫ്

ഉയർന്ന വിജയം നേടുന്ന ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സീറ്റില്ലാത്ത അവസ്ഥ മുൻവർഷങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Published

|

Last Updated

മലപ്പുറം | പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ യു ഡി എഫ് സർക്കാർ അടിയന്തരവും ശാശ്വതവുമായ നടപടികൾ സ്വീകരിക്കണമെന്ന് എസ് എസ് എഫ്. എസ് എസ് എൽ സി പരീക്ഷാ ഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് സംഘടന സർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. ഉയർന്ന വിജയം നേടുന്ന ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സീറ്റില്ലാത്ത അവസ്ഥ മുൻവർഷങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സമാനമായ സാഹചര്യം ഇത്തവണയും ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണം.

സീറ്റ് പ്രതിസന്ധി മറികടക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് കൃത്യമായ ആസൂത്രണം ഉണ്ടാകണം. താത്്കാലിക ബാച്ചുകൾ അനുവദിക്കുന്നതിനു പകരം വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി ശാശ്വതമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

എസ് എസ് എഫ് ജില്ലാതലത്തിൽ രൂപവത്കരിച്ച ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കൂട്ടായ്മയായ ഡി- കോർ ടീം അംഗങ്ങളുടെ സംസ്ഥാനതല സംഗമം മലപ്പുറം മഅ്ദിൻ അക്കാദമിയിൽ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ്്സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ഡോ. ടി അബൂബക്കർ, മുഹമ്മദ് അനസ് അമാനി, സ്വാബിർ സഖാഫി, സി എ അഹമ്മദ് റാസി, സി എം എ റാഫി, കെ മുഹമ്മദ് ഹാദി, അബ്ദുൽ ഹഫീള് അഹ്‌സനി, ഇല്യാസ് സഖാഫി കൂമണ്ണ, എസ് ശമീർ കൊല്ലം വിദ്യാർഥികളുമായി സംവദിച്ചു. ഫിനാൻഷ്യൽ പ്ലാൻ, സങ്കീർണതകളില്ലാത്ത ഇസ്്ലാമിക ജീവിതം, എ ഐ ടൂൾസ്, ആദർശം, കരിയർ തുടങ്ങിയ വൈവിധ്യമാർന്ന സെഷനുകളാണ് പ്രോഗ്രാമിന്റെ ഭാഗമായി നടന്നത്.

Latest