Saudi Arabia
2025 ഡിസംബറിൽ സഊദി വ്യാവസായിക ഉൽപ്പാദന സൂചികയിൽ വർധനവ്
ഖനനം, ക്വാറി, നിർമ്മാണം, ജലവിതരണം, മാലിന്യ സംസ്കരണം, എന്നിവയിലെ വർദ്ധനവിലൂടെ വ്യാവസായിക ഉൽപ്പാദന സൂചിക 8.9% ആയി ഉയർന്നു.
ദമാം|2025 ഡിസംബറിൽ സഊദി അറേബ്യയുടെ വ്യാവസായിക ഉൽപ്പാദന സൂചികയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഖനനം, ക്വാറി, നിർമ്മാണം, ജലവിതരണം, മാലിന്യ സംസ്കരണം, എന്നിവയിലെ വർദ്ധനവിലൂടെ വ്യാവസായിക ഉൽപ്പാദന സൂചിക 8.9% ആയി ഉയർന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പ്രസിദ്ധീകരിച്ച 2025 ഡിസംബർ മാസത്തെ റിപ്പോർട്ട് പ്രകാരം, ഖനന, ക്വാറി ഉപസൂചിക 13.2 ശതമാനം വാർഷിക വർദ്ധനവ് രേഖപ്പെടുത്തി.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഉപസൂചിക 3.2 ശതമാനം വർദ്ധിച്ചു. ജലവിതരണം, മലിനജലം, മാലിന്യ സംസ്കരണം, പരിഹാര പ്രവർത്തനങ്ങൾ എന്നിവയുടെ ഉപസൂചിക 9.4 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തിയതോടെ എണ്ണ ഇതര പ്രവർത്തന സൂചിക 5.8 ശതമാനമായി ഉയർന്നു.
സഊദി അറേബ്യയുടെ വൈവിധ്യവത്കരണ ശ്രമങ്ങൾ രാജ്യത്തിൻറെ പരിവർത്തന പദ്ധതിയായ വിഷൻ 2030 പ്രകാരം സാമ്പത്തിക വൈവിധ്യവൽക്കരണം പിന്തുടരുമ്പോൾ രാജ്യത്തിന്റെ വ്യാവസായിക മേഖലയിൽ തുടർച്ചയായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്, വ്യവസായിക ഉൽപാദന സൂചിക 2024ൽ 104.3ൽ നിന്നും 2025 ഡിസംബറിൽ 113.6ൽ എത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിൽ പറഞ്ഞു.






